electric

കോഴിക്കോട്: നടക്കാവിൽ ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടിത്തം. പത്തോളം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ കത്തി നശിച്ചതായാണ് വിവരം. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഷോറൂമിൽ ചാർജ് ചെയ്യുകയായിരുന്ന ഒരു സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിത്തമുണ്ടാകുകയുമായിരുന്നു.

അപകടത്തിൽ ചാർജ് ചെയ്‌ത സ്‌കൂട്ടറും സമീപത്തുള‌ള ഒൻപത് സ്‌കൂട്ടറുകളും പൂർണമായും കത്തിനശിച്ചു. സർവീസ് ചെയ്യാനായി എത്തിച്ച വാഹനങ്ങളാണ് കത്തിപ്പോയത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണം ഷോർട്ട്‌ സർക്യൂട്ടാണോ എന്ന് വിശദമായ പരിശോധന നടത്തുമെന്നാണ് വിവരം.