basket

ചാലക്കുടി : സംസ്ഥാന ബാസ്കറ്റ് ബാൾ അസോസിയേഷന്റെ ചാമ്പ്യൻഷിപ്പിലെ മികച്ച പുരുഷ - വനിതാ താരങ്ങൾക്കുള്ള വിശ്വപ്പൻ മെമ്മോറിയൽ മെഡലിന് അർഹരായി കെ.എസ്.ഇ.ബി താരങ്ങളായ ജിഷ്ണു ജി നായരും ആർ. ശ്രീകലയും. ചാലക്കുടിയിൽ നടന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗത്തിലും ജേതാക്കളായ തിരുവനന്തപുരം ജില്ലാ ടീമുകളിലാണ് ജിഷ്ണുവും ശ്രീകലയും കളിച്ചത്. അതേസമയം സീനിയർ ചാമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളായി ഗ്രിഗോ മാത്യുവിനെയും കവിതയെയും തിരഞ്ഞെടുത്തു.