
ആലപ്പുഴയിൽ വിവാഹത്തിനിടെ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ സംഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ്. പലപല രസകരമായ ചർച്ചകൾ ജനപ്രതിനിധികളും രാഷ്‌ട്രീയ, സാമൂഹിക നിരീക്ഷകരമെല്ലാം പപ്പടം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ നടത്തിക്കഴിഞ്ഞു. ഇതിനിടെ രസകരമായൊരു പോസ്‌റ്റുമായെത്തിയിരിക്കുകയാണ് പൊലീസും.
റോഡിൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലമാക്കേണ്ടത് ഓർമ്മിപ്പിക്കുന്ന പോസ്‌റ്റിൽ പപ്പടത്തിന്റെ ചിത്രമാണ് പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം നിരത്തിൽ ഒന്ന് ക്ഷമിക്കുമെങ്കിൽ പത്രത്താളുകളിൽ ചിത്രമടക്കം ചരിത്രമാകാതിരിക്കാൻ നമുക്കാവുമെന്ന് രസകരമായി ഓർമ്മിപ്പിക്കുന്നുമുണ്ട് പോസ്‌റ്ര്.