ss

ഉറക്ക ക്രമത്തിലെ താളപ്പിഴകൾ, ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് തോന്നൽ, രൂക്ഷമായ മൂഡ് സ്വിംഗുകൾ, ഉൾവലിയുക എന്നിവ മനസിന്റെ അനാരോഗ്യത്തിന്റെ ചില ലക്ഷണങ്ങളാണ്. മുമ്പ് ആസ്വദിച്ചിരുന്ന് ചെയ്തവയിൽ പോലും സന്തോഷമില്ലാതിരിക്കുന്നതും ആരുമില്ലെന്ന ചിന്തയും ഇതിൽ ഉണ്ടാകും. രോഗാവസ്ഥയിലാണെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം. ഒട്ടും മടിക്കാതെ ചികിത്സ തേടുക എന്നതിലും ശ്രദ്ധ വേണം. മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ അനുയോജ്യമായ ചികിത്സാ രീതികൾ ഇന്നുണ്ട്. മറ്റേതൊരു ആരോഗ്യപ്രശ്ങ്ങൾ പോലെ തന്നെയാണ് മനസിന്റെ പ്രശ്നങ്ങളുമെന്നറിയുന്നതാണ് ആദ്യ പടി. സമൂഹം എന്ത് കരുതുന്നു എന്ന ആശങ്കയും മാറ്റി വയ്ക്കണം.