scooter

കോഴിക്കോട്: വയനാട് റോഡിൽ ഫാത്തിമ ആശുപത്രിക്കു സമീപം കോമാക്കി ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ 12 സ്കൂട്ടറുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പത്ത് സ്കൂട്ടറുകൾ പൂർണമായും രണ്ട് സ്കൂട്ടറുകൾ ഭാഗികമായും കത്തിനശിച്ചു. ഏക്സൻ മോട്ടോർസിന്റെ സ്കൂട്ടർ ഷോറൂമിനോട് ചേർന്നുള്ള സർവീസ് സെന്ററിൽ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാട്ടറി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. അഗ്നിശമന സേന തീയണച്ചു. 17 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു.