 
തിരുവനന്തപുരം: പട്ടികജാതി, വർഗ. ഒ.ഇ.സി, ഒ.ബി.സി(എച്ച്) മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ളവരുടെ പ്ളസ്ടുവോ തത്തുല്യ യോഗ്യതയോ വിജയിച്ച മക്കൾക്ക് ബിരുദ കോഴ്സുകളായ ബി. എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ബി. ബി. എ ഏവിയേഷൻ, ബി.സി. എ സൈബർ സെക്യൂരിറ്റി ആൻഡ് സൈബർ ഫോറൻസിക്, ബി. എ മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.കോം ലോജിസ്റ്റിക്സ്, ബി. എസ്സി നഴ്സിംഗ്, ബി. എസ്.സി എം. എൽ.ടി, എം. എസ്.സി ഫുഡ് ടെക്നോളജി എന്നീ കോഴ്സുകൾ കേരളത്തിൽ സൗജന്യമായി പഠിക്കുവാൻ അവസരം. ട്യൂഷൻ ഫീസ് അടക്കം എല്ലാ ചെലവുകളും സർക്കാർ ഗ്രാന്റായി നൽകും. താത്പര്യമുള്ളവർ സെപ്തംബർ 3ന് മുൻപായി ടാലന്റ് അക്കാഡമിയുടെ കൊട്ടാരക്കര, തിരുവല്ല, ഒറ്റപ്പാലം, കോഴിക്കോട് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 8139877647, 8281948396.