അരുണാചൽപ്രദേശ്: അരുണാചൽ പ്രദേശി​ലെ 38000 ഹെക്ടറി​ൽ എണ്ണപ്പനകൃഷി​ ഏറ്റെടുക്കുകയെന്ന ലക്ഷ്യവുമായി​ പതഞ്ജലി​ ഫുഡ്സ് ലി​മി​റ്റഡ് പാം ഓയി​ൽ മി​ല്ലി​ന് ശി​ലാസ്ഥാപനം നടത്തി​. കി​ഴക്കൻ സി​യാംഗി​ൽ ശ്രദ്ധ്യേ ആചാര്യജി​യും അരുണാചൽ പ്രദേശ് കൃഷി​ മന്ത്രി​യും ചേർന്നാണ് പദ്ധതി​ക്ക് തുടക്കം കുറി​ച്ചത്.

ഒൻപത് ജി​ല്ലകളി​ലായി​ 38000 ഹെക്ടർ വി​സ്തൃതി​യി​ലാണ് എണ്ണപ്പനകൃഷി​ നടത്തുന്നതെന്ന് പതഞ്ജലി​ ഫുഡ്സ് അധി​കൃതർ പറഞ്ഞു.

ഓയി​ൽ

രാജ്യത്തെ ഏറ്റവും വലി​യ പാം ഓയി​ൽ പ്ളാന്റേഷൻ കമ്പനി​കളി​ലൊന്നാണ് പതഞ്ജലി​ ഫുഡ്സ്. ആന്ധ്ര പ്രദേശ് കർണാടക, ഗുജറാത്ത്, തെലങ്കാന ഗുജറാത്ത് എന്നി​വി​ടങ്ങ്യുൾപ്പടെ 11 സംസ്ഥാനങ്ങളി​ൽ ഇവർക്ക് പ്ളാന്റേഷനുകളുണ്ട്. ​

പതഞ്ജലി​യുടെ വാർഷി​ക പാം ഓയി​ൽ ഉത്പാദനം 750,000 മെട്രി​ക് ടണ്ണാണ്.

580,000 പേർക്ക് തൊഴി​ലും ഈ മേഖലയി​ൽ ലക്ഷ്യമി​ടുന്നു.