india-cricket

ഹോംഗ്കോംഗിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെത്തി

വിരാട് കൊഹ്‌ലിക്കും(59*) സൂര്യകുമാറിനും (68*) അർദ്ധ സെഞ്ച്വറി

ഷാ​ർ​ജ​ ​:​ ​ഏ​ഷ്യാ​ക​പ്പി​ൽ​ ​ദു​ർ​ബ​ല​രാ​യ​ ​ഹോം​ഗ്കോം​ഗി​നെ​തി​രെ​ 40 റൺ​സി​ന്റെ​ ​വി​ജ​യം​ ​നേ​ടി​ ​ഇ​ന്ത്യ​ ​സൂ​പ്പ​ർ​ ​ഫോ​ർ​ ​റൗ​ണ്ടി​ലെ​ത്തി.​ ​ ഇ​ന്ന​ലെ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ 192​ ​റ​ൺ​സ് ​അ​ടി​ച്ചു​കൂ​ട്ടി​യ​ ​ശേ​ഷം​ ​ഹോം​ഗ്കോം​ഗി​നെ​ ​152/5ൽ​ ​ഒ​തു​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​ന്ത്യ.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പാ​കി​സ്ഥാ​നെ​ ​അ​ഞ്ചു​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​യ​ ​ഇ​ന്ത്യ​ ​ഗ്രൂ​പ്പി​ൽ​ ​ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് ​സൂ​പ്പ​ർ​ ​ഫോ​റി​ലേ​ക്ക് ​മു​ന്നേ​റി​യ​ത്.
അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യോ​ടെ​ ​ഫോം​ ​വീ​ണ്ടെ​ടു​ത്ത​ ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​(59​*​)​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​(68​*​)​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​പു​റ​ത്താ​കാ​തെ​ 48​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 98​ ​റ​ൺ​സാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ഹൈ​ലൈ​റ്റാ​യ​ത്.​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​(21​),​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​(36​)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ളാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ന​ഷ്ട​മാ​യ​ത്.
ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ലെ​ ​ഹീ​റോ​ ​ഹാ​ർ​ദി​ക്ക് ​പാ​ണ്ഡ്യ​യെ​ ​ഒ​ഴി​വാ​ക്കി​ ​റി​ഷ​ഭ് ​പ​ന്തി​ന് ​അ​വ​സ​രം​ ​ന​ൽ​കി​യാ​ണ് ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​ ​പ്ളേ​യിം​ഗ് ​ഇ​ല​വ​നെ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​നാ​ലു​പേ​ർ​ക്ക് ​മാ​ത്ര​മേ​ ​ബാ​റ്റിം​ഗി​ന് ​ഇ​റ​ങ്ങേ​ണ്ടി​വ​ന്നു​ള്ളൂ.​ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ​ ​രോ​ഹി​തും​ ​രാ​ഹു​ലും​ ​ചേ​ർ​ന്ന് 4.5​ഓ​വ​റി​ൽ​ 38​ ​റ​ൺ​സാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.​ 13​ ​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​ഫോ​റും​ ​ഒ​രു​ ​സി​ക്സു​മ​ട​ക്കം​ 21​ ​റ​ൺ​സ​ടി​ച്ച​ ​രോ​ഹി​തി​നെ​ ​അ​യ്സാ​സ് ​ഖാ​ന്റെ​ ​ക​യ്യി​ലെ​ത്തി​ച്ച് ​ആ​യു​ഷ് ​ശു​ക്ള​യാ​ണ് ​ഹോം​ഗ്കോം​ഗി​ന് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ന​ൽ​കി​യ​ത്.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​വി​രാ​ട് ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ലേ​തു​പോ​ലെ​ ​മി​ക​ച്ച​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​ബാ​റ്റു​വീ​ശി.​ 56​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷ​മാ​ണ് ​രാ​ഹു​ൽ​ ​പി​രി​ഞ്ഞ​ത്.​ 39​ ​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​സി​ക്സു​ക​ൾ​ ​പ​റ​ത്തി​യ​ ​രാ​ഹു​ലി​നെ​ 13​-ാം​ ​ഓ​വ​റി​ൽ​ ​ഗ​സ​ൻ​ഫ​ർ​ ​കീ​പ്പ​റു​ടെ​ ​ഗ്ളൗ​സി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​വി​രാ​ടും​ ​ചേ​ർ​ന്ന് ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​ക​ത്തി​ക്ക​യ​റി.​ 44​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​വി​രാ​ട് ​ഒ​രു​ ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സു​ക​ളു​മാ​ണ് ​പാ​യി​ച്ച​ത്.​ ​നേ​രി​ട്ട​ 40​-ാ​മ​ത്തെ​ ​പ​ന്തി​ലാ​ണ് ​വി​രാ​ട് ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യി​ലെ​ത്തി​യ​ത്.​ ​പി​ന്നാ​ലെ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​അ​ർ​ദ്ധ​ശ​ത​കം​ ​തി​ക​ച്ചു.26​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് ​ആ​റു​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​പാ​യി​ച്ച​ ​സൂ​ര്യ​കു​മാ​റി​ന്റെ​ ​വെ​ടി​ക്കെ​ട്ടോ​ടെ​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന് ​വി​രാ​മ​മാ​യ​ത്.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഹോം​ഗ്കോം​ഗി​നു​വേ​ണ്ടി​ 41​ ​റ​ൺ​സെ​ടു​ത്ത​ ​ബാ​ബ​ർ​ ​ഹ​യാ​ത്തും​ 30​ ​റ​ൺ​സെ​ടു​ത്ത​ ​കി​ൻ​ചി​ത്ത് ​ഷാ​യു​മാ​ണ് ​പൊ​രു​തി​യ​ത്.

31

വിരാടിന്റെ കരിയറിലെ 31-മത് ട്വന്റി-20 അർദ്ധസെഞ്ച്വറിയാണ് ഇന്നലെ നേടിയത്. ഇതോടെ ഇക്കാര്യത്തിൽ വിരാട് രോഹിത് ശർമ്മയുടെ ഒപ്പമെത്തി.