
തിരുവനന്തപുരം: തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു. തീരത്ത് പ്രശ്‌നങ്ങൾ നേരത്തെയുണ്ട്. വിദഗ്‌ദ്ധപഠനം നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഉപകാരപ്രദമാകും. സമരപന്തൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ,സമരക്കാരുമായി എപ്പോൾ വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണെന്നും തരൂർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.