artemis

വാഷിംഗ്ടൺ : അപ്പോളോ മിഷന് അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് - 1 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 11.47ന് വിക്ഷേപിക്കുമെന്ന് നാസ. എന്നാൽ അന്ന് കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വിക്ഷേപണം വീണ്ടും നീണ്ട് പോയേക്കാം. തിങ്കളാഴ്ച കെന്നഡി സ്പേസ് സെന്ററിൽ നടക്കേണ്ടിയിരുന്ന വിക്ഷേപണം എൻജിൻ തകരാർ കണ്ടെത്തിയതോടെ മാ​റ്റിവയ്ക്കുകയായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി.