
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിലും ചെസ് ഒളിമ്പ്യാടിലും മെഡൽ കരസ്ഥമാക്കിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. കോമൺവെൽത്ത് പുരുഷ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിന് ഇരുപത് ലക്ഷം രൂപ പാരിതോഷികം നൽകും. വെളളി നേടിയ അബ്‌ദുളള അബൂബക്കർ, പുരുഷ ലോംഗ്ജമ്പിൽ വെളളി നേടിയ എം.ശ്രീശങ്കർ, ബാഡ്‌മിന്റൻ ടീമിനത്തിൽ വെളളി , ഡബിൾസിൽ വെങ്കലം നേടിയ ട്രീസ ജോളി, പുരുഷ ഹോക്കി വെളളി നേടിയ പി.ആർ ശ്രീജേഷ് എന്നിവർക്ക് പാരിതോഷികമുണ്ട്.
ചെസ് ഒളിമ്പ്യാടിലെ പ്രകടനത്തിന് നിഹാൽ സരിന് 10 ലക്ഷം രൂപയും എസ്.എൽ നാരായണന് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. എല്ലാ വിജയികൾക്കും സർക്കാർ ജോലിയും ലഭിക്കും.