കൊല്ലം: ചിന്നക്കട മെയിൻ റോഡിലെ ലോഡ്ജിൽ വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ അവശനിലയിൽ കണ്ടെത്തി. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാൽ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് യുവതിയെ കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു. ബാഗിൽ ബീഡിയും സിഗരറ്റും കണ്ടെത്തി. രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും വരില്ലെന്ന മറുപടിയാണ് ലഭിച്ചത്. ലഹരി ഉപയോഗിച്ച് അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ എന്ന് രക്തപരിശോധനാഫലം വന്നാലേ വ്യക്തമാവൂ.