
കൊച്ചി: ആഘോഷ സീസണിൽ വീടണയാൻ കൊതിക്കുന്ന പ്രവാസികളുടെ ആവേശവും അവരെ കാത്തിരിക്കുന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും കരുതലും സ്‌നേഹവും സന്തോഷവും ഒപ്പിയെടുത്ത ഫെഡറൽ ബാങ്കിന്റെ പുതിയ പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. കേരളത്തിലുടനീളം തീയേറ്ററുകളിൽ പരസ്യ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഫെഡറൽ ബാങ്ക് കാർഡ് ഉപഭോക്താക്കൾക്കുള്ള നിരവധി ഓഫറുകളും സംസ്ഥാനത്തുടനീളം ബാങ്ക് പ്രദർശിപ്പിക്കുന്നുണ്ട്.
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിന്റെ ആവേശം നിറഞ്ഞ എല്ലാ വികാരങ്ങളും ഈ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഈ സീസണിന്റെ സാംസ്‌കാരിക പശ്ചാത്തലവും ബാങ്ക് ഉൾക്കൊണ്ടിട്ടുണ്ട്. ബന്ധങ്ങളും പ്രായ, ഭാഷാ ഭേദങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തെ ഈ പരസ്യ ചിത്രത്തിലൂടെ വ്യക്തമാക്കുന്നു.
പ്രവാസികളുമായുള്ള ബാങ്കിന്റെ ബന്ധം അത്രമേൽ വേരൂന്നിയതാണെന്നും ആഗോള പൗരന്മാരായി മാറാനുള്ള അവരുടെ ആവേശത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നുവെന്നും ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം. വി. എസ് മൂർത്തി പറഞ്ഞു.
ചിത്രത്തിന് പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. Link: https://www.youtube.com/watch?
സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിന്റെ ആദ്യ പകുതിയിലുമായി ഉത്സവ സീസൺ മൂലമുണ്ടാവുന്ന വളർച്ച പ്രതിഫലിക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.