ksrtc-pension

വെള്ളറട : ഓണാഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ വിനോദസഞ്ചാര പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. പഞ്ചപാണ്ഡവ ക്ഷേത്രദർശനം, ആറന്മുള വള്ളസദ്യ എന്നിവ ഉൾപ്പെട്ട യാത്ര ഒക്ടോബർ ഒന്നിന് വെള്ളറട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നു.


പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ ചിറ്റാറ്റ് ക്ഷേത്രം, തൃപ്പല്ലാവൂർ മഹാവിഷ്ണു ക്ഷേത്രം, തിരുവാറന്മുള പാർത്ഥസാരഥിക്ഷേത്രം, തിരുവൻവണ്ടൂർ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താനുള്ള അവസരം ഈ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഒരുക്കുന്നു. ഇതിനായി 1230 രൂപയാണ് ഈടാക്കുന്നത്.

ഇവ കൂടാതെ മറ്റനവധി പാക്കേജുകളും ഈ ഓണക്കാലത്ത് ലഭ്യമാണ്. സെപ്റ്റംബർ 3,4, 10, 11 തീയതികളിലായി വെള്ളറട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന വാഗമൺ മൂന്നാർ യാത്രകളും (1750 രൂപ ) പാലരുവി,തെന്മല എക്കോ ടൂറിസം യാത്രയും(1100 രൂപ )കാപ്പുകാട് ആനവളർത്തൽ കേന്ദ്രം,മീൻമുട്ടി,പൊന്മുടി യാത്ര (650 രൂപ ),വെള്ളറട നിന്നും എ.സി ബസിൽ കൊച്ചിയിൽ എത്തി ആഡംബര കപ്പൽ യാത്ര ഇവയിൽ പ്രധാനപ്പെട്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9447798610,9995793129 എന്നി നമ്പരിൽ ബന്ധപ്പെടാം.