sc

ന്യൂഡൽഹി: മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്ന ബഹുഭാര്യത്വം, നിക്കാഹ് ഹലാല വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ദസറയ്ക്ക് ശേഷം വാദം കേൾക്കുമെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ, ദേശീയ വനിതാ കമ്മിഷൻ,ദേശീയ ന്യൂനപക്ഷ കമ്മിഷൻ എന്നിവയുടെ നിലപാട് തേടി കോടതി നോട്ടീസ് അയച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ദിവസം മുഴുവൻ വാദം കേൾക്കുമെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി വ്യക്തമാക്കി.