mistake

തങ്ങളുടെ പ്രണയ പങ്കാളിയെ വഞ്ചിച്ച് സ്‌ത്രീയോ പുരുഷനോ മറ്റൊരു ബന്ധം തേടി പോകുന്ന സംഭവം നാം കേട്ടിട്ടുണ്ട്. ഏത് തരം ആളുകളാണ് പങ്കാളികളെ വഞ്ചിക്കുക?​ ഗവേഷകർ പറയുന്നത് സ്‌ത്രീയായാലും പുരുഷനായാലും അവർ ഈ പറയുന്ന സാഹചര്യത്തിന്റെ ആനുകൂല്യം ലഭിച്ചാൽ മറ്റൊരു ബന്ധത്തിലേർപ്പെടാൻ ശ്രമിക്കും എന്നാണ്.

റീച്ച്മാൻ സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ മനുഷ്യന്റെ ഈ അവിഹിത ബന്ധത്തിന് ഇടയാക്കുന്ന സ്വഭാവത്തെക്കുറിച്ച് പഠനം നടത്തി. ബന്ധങ്ങൾ തമ്മിലെ പ്രതിബദ്ധതയില്ലായ്‌മയ്‌ക്ക് ഇടയാക്കുന്ന കാരണങ്ങളിലൊന്ന് തങ്ങളുടെ ചുറ്റുമുള‌ളവരിൽ ആരെങ്കിലും അവിഹിത ബന്ധം പുലർത്തി തങ്ങളുടെ പങ്കാളിയെ വഞ്ചിക്കുന്നതായി ഒരാൾക്ക് മനസിലായാൽ അയാൾ സ്വന്തം പങ്കാളിയെ വഞ്ചിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.

സൗന്ദര്യം കുറ‌ഞ്ഞ സ്‌ത്രീകൾ തങ്ങളുടെ പങ്കാളിയെ വഞ്ചിച്ചേക്കാം എന്നതാണ് മറ്റൊന്ന്. സൗന്ദര്യമുള‌ളവർ തങ്ങളുടെ പങ്കാളിയെ വിട്ട് പോകില്ല. തന്റെ ഭാര്യയ്‌ക്ക് സൗന്ദര്യമില്ലെന്ന് കരുതുന്ന പുരുഷനും പരസ്ത്രീ ബന്ധത്തിലേർപ്പെടാം. പൊതുവിൽ വഞ്ചിക്കാനുള‌ള സാഹചര്യം ഉണ്ടാകുമ്പോഴാണ് പങ്കാളിയെ പലരും കബളിപ്പിക്കുന്നത്.

അതിരുകടന്ന ലൈംഗിക ആഗ്രഹവും പലപ്പോഴും പങ്കാളിയെ വഞ്ചിക്കുന്നതിന് ഇടയാക്കുന്നെന്ന് ഗവേഷകർ നിരവധി പേരെ പഠനവിധേയമാക്കിയപ്പോൾ മനസിലാക്കി. ഇത്തരക്കാർ സ്വന്തം മൊബൈൽ പങ്കാളിയുമായി പങ്കുവയ്‌ക്കുന്നതിന് ഇഷ്‌ടപ്പെടാത്തവരുമാണെന്ന് ഗവേഷകർ കണ്ടെത്തി.