d


മലപ്പുറം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ കമ്മിറ്റി എടപ്പാൾ കെ.ഐ.എം ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് ഏഴിന് രാവിലെ പത്തിന് നടത്തുന്ന സെമിനാർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാർ എം.എസ്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യം- സഫലതയിലേക്കുള്ള പ്രയാണവും വർത്തമാന വെല്ലുവിളികളും എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ കാ.ഭാ.സുരേന്ദ്രൻ, കേരള ഗാന്ധിയും മലപ്പുറത്തിന്റെ മറയ്ക്കപ്പെട്ട മറ്റ് സ്വാതന്ത്ര്യ സമര ചരിത്രങ്ങളും എന്ന വിഷയത്തിൽ ഓറൽ ഹിസ്റ്ററി ഫൗണ്ടേഷൻ ചെയർമാനും എഴുത്തുകാരനുമായ തിരൂർ ദിനേശ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.