d

വണ്ടൂർ: വാസ്തുവിദ്യാ പണ്ഡിതനും പാചക വിദഗ്ദ്ധനുമായ വണ്ടൂർ വാണിയമ്പലം പൂതൃക്കോവ് ചങ്ങല്ലീരി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ 86ാം പിറന്നാൾ ആഘോഷം പൂതൃക്കോവ് മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടുവത്ത് മനയ്ക്കൽ കദംബൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ദിനേശ് വെള്ളക്കാട് അദ്ധ്യക്ഷത വഹിച്ചു. മകൾ സി.എം. സതി,​ മകൻ അർജ്ജുൻ, കലാമണ്ഡലം ബലരാമൻ,​ പാലനാട് ദിവാകരൻ, മേലേടം നാരായണൻ, കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം വേണു, ബിജു ആറ്റുപുറം,​ കലാമണ്ഡലം സാജൻ,​ പേരക്കുട്ടിയായ കലാക്ഷേത്ര അനുപമ തുടങ്ങിയവർ രണ്ടുദിവസത്തെ ആഘോഷത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ട് ദിവസത്തെ ആഘോഷം വിഭവ സമൃദ്ധമായ സദ്യയോടെ സമാപിച്ചു.