പെരിന്തൽമണ്ണ: പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ അംഗൻവാടി കുട്ടികൾക്ക് രണ്ടു ദിവസം പാലും രണ്ട് ദിവസം മുട്ടയും നൽകുന്ന പരിപാടിയുടെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം അഡീഷണൽ ഐ.സി.ഡി. എസിന് കീഴിലുള്ള പട്ടിക്കാട് പള്ളിക്കുത്ത് അംഗനവാടിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ. കെ മുസ്തഫ വിദ്യാർത്ഥികൾക്ക് പാൽ നൽകി ഉദ്ഘാടനം നിർവഹിച്ചു. അംഗൻവാടി എ. എൽ.എം.സി കമ്മിറ്റിയംഗം അമീർ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ എ.റീന, ഐ.സി.ഡി.എസ് ജെ.എസ്. അജിൽ കുമാർ, അംഗൻവാടി അദ്ധ്യാപിക രാധാമണി, ഹെൽപ്പർ പ്രിയ, രക്ഷിതാക്കൾ, എ.എൽ.എം.സി കമ്മിറ്റി അംഗങ്ങൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.