haj

മലപ്പുറം: സംസ്ഥാനത്ത് നിന്നുള്ള ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയായി. കേരളത്തിലെ ഏക എമ്പാർക്കേഷൻ പോയിന്റായിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 7727 പേരാണ് വിശുദ്ധ ഹജ്ജിനായി പോയിരുന്നത്. ഹജ്ജ് തീർത്ഥാടകരുമായി മടങ്ങിയ അവസാന വിമാനം തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലെത്തി. ജൂൺ നാലിനാണ് ഹജ്ജ് തീർത്ഥാടകരുമായി ആദ്യ വിമാനം യാത്ര തിരിച്ചത്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊച്ചി വഴി പോയത്. കേരളത്തിൽ നിന്ന് 5766 പേർ, തമിഴ്‌നാട് 1672, ലക്ഷദ്വീപ് 143, ആൻഡ‌മാൻ 103, പോണ്ടിച്ചേരി 43 എന്നിങ്ങനെയാണ് തീർത്ഥാടകരുടെ എണ്ണം.