f

പുത്തനത്താണി: പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ വിവാദ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സ്പീക്കർ എം.ബി. രാജേഷിന് നിവേദനം നൽകി.
ആൺ പെൺ വേർതിരിവില്ലാത്ത യൂണിഫോമിലെ ജെൻഡർ ന്യൂട്രാലിറ്റി, ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, മദ്രസാ പഠനത്തിന് വിഘാതമാകുന്ന തരത്തിലുള്ള സ്‌കൂൾ സമയമാറ്റം എന്നിവ പാഠ്യപദ്ധതി പരിഷ്‌ക്കരണ ചർച്ചാ സൂചകങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നിവേദനത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.
കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ ഭാരവാഹികളായ സി.എച്ച്. ത്വയ്യിബ് ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങൾ, കാടാമ്പുഴ മൂസ ഹാജി എന്നിവരാണ് സ്പീക്കർക്ക് നിവേദനം നൽകിയത്.