മലപ്പുറം : കേരള ടയർ റീട്രേഡേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം മലപ്പുറം മുനിസിപ്പൽ വ്യാപാര ഭവനിൽ ചേർന്നു.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ടയർ റീസോളിംഗിന് ആഗസ്റ്റ് 20 മുതൽ ജില്ലയിൽ ഏകീകരിച്ച പുതിയ നിരക്ക് നടപ്പിലാക്കുവാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സക്കീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞാണി, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ ജലീൽ പ്രസംഗിച്ചു.