gggg

മലപ്പുറം: എന്തൊരു മഴ, എന്നിട്ടും മഴക്കുറവോ... കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം മലപ്പുറം ജില്ല മൺസൂൺ മഴയിൽ 22 ശതമാനത്തിന്റെ കുറവിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഴയിൽ വലിയ കുറവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജൂലായ് 28 മുതൽ ആഗസ്റ്റ് മൂന്ന് വരെ 125.4 മില്ലീമീറ്റർ മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 65.4 മില്ലീമീറ്ററും. പ്രതീക്ഷിച്ച മഴയുടെ 48 ശതമാനം കുറവ്. ഇക്കാലയളവിൽ കണ്ണൂർ, കാസർകോട് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് കുറവ് മഴ ലഭിച്ചത് മലപ്പുറത്താണ്. കണ്ണൂരിൽ 60ഉും കാസർകോട് 50ഉം ശതമാനം മഴക്കുറവുണ്ടായി. അതേസമയം തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ ലഭിച്ചതോടെ പ്രളയസമാനമായ സാഹചര്യമായിരുന്നു. തിരുവനന്തപുരം,​ കൊല്ലം,​ എറണാകുളം ജില്ലകളിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം മഴ ലഭിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 43.6 മില്ലീമീറ്റർ മഴ പ്രവചിച്ചപ്പോൾ 110.3 മില്ലീമീറ്റർ ലഭിച്ചു. 153 ശതമാനം അധിക മഴയാണിത്. കൊല്ലത്ത് 123ഉും എറണാകുളത്ത് 116ഉം ശതമാനം അധിക മഴ ലഭിച്ചു.

മൺസൂൺ ലഭിച്ച മഴ മില്ലീമീറ്ററിൽ ( ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 3 വരെ)​

ജില്ല - ലഭിച്ചത് - പ്രതീക്ഷിച്ചത് - വ്യത്യാസം

തിരുവനന്തപുരം - 421.5 - 529.3 - -20

കൊല്ലം - 609.8 - 797.7 - -24

ആലപ്പുഴ - 727.4 - 1,​067.9 - -32

ഇടുക്കി - 1,​118.7 - 1,​640 - -28

കോട്ടയം - 1,​018.6 - 1,​249 - -18

ആലപ്പുഴ - 727.4 - 1,​067.9 - -32

എറണാകുളം - 1,​112 - 1,​413.6 - -21

തൃശൂർ - 1,​190.6 - 1,​441.9 - -17

പാലക്കാട് - 887.9 - 1036.2 - -14

മലപ്പുറം - 1,​040.9 - 1,​334.2 - -22

കോഴിക്കോട് - 1,​405 - 1,​817.6 - -23

വയനാട് - 1,​469.7 - 1,​688.7 - -13

കണ്ണൂർ - 1,​515.3 - 1,​861.3 - -19

കാസർകോട് - 1,​761 - 2,​033 - -13