vvvv

വളാഞ്ചേരി: കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിൽ നടക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി അവലോകനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു.
കോട്ടയ്ക്കൽ നിയോജകമണ്ഡലം നോഡൽ ഓഫീസറും എൻ.എച്ച് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയറുമായ കെ. അബ്ദുൾ അസീസ് ചർച്ചകൾ ഏകോപിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി,
വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.