
തേഞ്ഞിപ്പലം: ആഗസ്റ്റ്18 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പുത്തൂർ, നീരോൽപ്പലം മണ്ഡലങ്ങളുടെ സംയുക്ത ശോഭായാത്ര പുത്തൂർ, നീരോൽപ്പലം, ദേവതിയാൽ ചുള്ളോട്ടുപറമ്പ്, കൊയപ്പ , അമ്പലപ്പടി, കോഹിനൂർ, ചെനക്കൽ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് ദേവതിയാലിൽ സംഗമിക്കും. മഹാശോഭയാത്രയായി അമ്പലപ്പടിയിൽ സമാപിക്കും. 14 ന് പതാകാദിനവും കൃഷ്ണകുടീരം നിർമ്മിക്കലും നടത്തും.
പരിപാടിയുടെ നടത്തിപ്പിനായി ആഘോഷ പ്രമുഖ് സതീഷ് നാഥ് ദേവതിയാൽ , സംയോജകൻ അരുൺ നീരോൽപ്പലം , അദ്ധ്യക്ഷൻ ശ്രീധരൻ ചുള്ളോട്ടുപറമ്പ്, കാര്യദർശി ജിഷ്ണു ദേവതിയാൽ, ഖജാൻജി ഗുരുപ്രസാദ് പുത്തൂർ എന്നിവരടങ്ങിയ 101 അംഗ കമ്മറ്റി രൂപവത്കരിച്ചു.