
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കുവാൻ ശാഖാഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായി. വിദ്യാർത്ഥികൾ ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഈ മാസം 20നകം ശാഖാ സെക്രട്ടറിയെ ഏൽപ്പിക്കണം. ശാഖാ പ്രസിഡന്റ് എം.പി രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.കെ പ്രേംകുമാർ, ഭാരവാഹികളായ സി.വിജയൻ, തയ്യിൽ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.