d

നിലമ്പൂർ: സൗത്ത് വനം ഡിവിഷൻ കേന്ദ്രീകരിച്ച് സ്ഥിരം ദ്രുത പ്രതികരണ സേന (ആർ.ആർ.ടി) രൂപവത്കരിക്കണമെന്ന് കെ.എഫ്.പി.എസ്.എ ജില്ലാ കമ്മിറ്റി നടത്തിയ ഒ.ജെ.സെബാസ്റ്റ്യൻ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപനമല്ലാതെ നാളിതുവരെ അധികമായി ഒരു ജീവനക്കാരനെ നിയമിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എസ്.എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.സജീവൻ, എം.ശ്രീനിവാസൻ, പി.വീരാൻകുട്ടി, പി.പ്രമോദ് കുമാർ, നജ്മൽ അമീൻ, എൻ.പി.പ്രദീപ് കുമാർ, പി.എം.ശ്രീജിത്ത്, അമീൻ അഹ്സൻ, കെ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. 1984 ആഗസ്റ്റ് ആറിന് ജോലിക്കിടെ വനംകൊള്ളക്കാരുടെ ആക്രമണത്തിലാണ് സെബാസ്റ്റ്യൻ കൊല്ലപ്പെട്ടത്.