
പൊന്നാനി: കെ.എസ്.ആർ.ടി.സി പൊന്നാനി സബ് ഡിപ്പോ അവഗണനയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി. മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് എൻ. ഫസലുറഹ്മാൻ നിവേദനം പി.നന്ദകുമാർ എം.എൽ.എ , പൊന്നാനി ജോയിന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് കൈമാറി.
പൊട്ടി പൊളിഞ്ഞ റോഡും വലിയ കുഴികളും കെട്ടി നിൽക്കുന്ന വെള്ളവുമെല്ലാമായി യാത്രക്കാർക്ക് പ്രവേശിക്കാൻ പോലും പറ്റാത്ത നിലയിലാണ് ബസ് സ്റ്റാൻഡുള്ളത്.
നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം,മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കടവനാട്, മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി എം.പി. നിസാർ, നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം എന്നിവർ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം മുൻസിപ്പൽ ഭാരവാഹികളായ എ.എ. റഊഫ്, പി.പി.നിസാർ , അൻസാർ പുഴമ്പ്രം, സമീർ കടവനാട് , മുനിസിപ്പൽ എം. എസ്.എഫ് ജനറൽ സെക്രട്ടറി അസ്ലം ആനപ്പടി, കെ.അനസ് , കാദർ ആനക്കാരൻ. പി.കെ. ലത്തീഫ്, കെ. എം.സി.സി നേതാക്കളായ എ.യു. ഷറഫുദ്ധീൻ, മൊയ്തീൻ കുഞ്ഞി എന്നിവർ നേതൃത്വം നൽകി.