
തിരൂർ: 'സ്വാതന്ത്ര്യ ദീപ്ത സ്മൃതി, പൊള്ളുന്ന കാലിക വർത്തമാനം' എന്ന വിഷയത്തിൽ ആഗസ്റ്റ്
12ന് തിരൂർ സാംസ്‌കാരിക വേദിയും ഓല വിദ്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയുടെ ബ്രോഷർ പ്രകാശനം സാഹിത്യകാരൻ കെ.പി. രാമനുണ്ണി നിർവഹിച്ചു. സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എ. റഫീഖ് അദ്ധ്യക്ഷനായിരുന്നു. പി.പി. അബ്ദുള്ള, ഇ.കെ.എം.ബില്ലാഹ്, വി.കെ റഷീദ്, കെ.എം. നൗഫൽ, റഫീഖ് ചെലവൂർ സംബന്ധിച്ചു.