d

വണ്ടൂർ: വേൾഡ് യൂത്ത് സ്‌കിൽ ഡേയോടനുബന്ധിച്ച്, ജില്ലാ പഞ്ചായത്തും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി സൗജന്യ സ്‌കിൽ സ്‌കോളർഷിപ് സെമിനാർ സംഘടിപ്പിച്ചു.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്തംഗം അജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അസാപ് പ്രതിനിധി ടി. റസീന പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ വി. ശിവശങ്കരൻ, ബി.ഡി.ഒ വിജയരാജൻ , ജോയിന്റ് ബി.ഡി ജേക്കബ് സക്കറിയ, എക്സ്റ്റൻഷൻ ഓഫീസർ വി. സജു ഗോപിനാഥ് തുടങ്ങിവർ പങ്കെടുത്തു.