d

പൊന്നാനി: കെ.കെ അസൈനാർ സ്മാരക പ്രഥമ പുരസ്‌കാരം പി.സെയ്തൂട്ടിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന മികവിനാണ്, ദീർഘകാലം പൊന്നാനി എം.ഐ ഹൈസ്‌ക്കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന പി. സെയ്തൂട്ടിക്ക് പുരസ്കാരം സമ്മാനിച്ചത്.
പൊന്നാനി തഖ്വ മസ്ജിദ് മദ്രസ്സയിൽ നടന്ന ചടങ്ങിൽ പ്രൊഫ. കടവനാട് മുഹമ്മദ് അവാർഡ് സമ്മാനിച്ചു. പത്തേമാരി ഗ്രന്ഥകർത്താവ് ടി.വി അബ്ദുറഹിമാൻ കുട്ടിയെ ചടങ്ങിൽ ആദരിച്ചു. പറമ്പിൽ അഷറഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ഇമ്പിച്ചിക്കോയ തങ്ങൾ, കെ. കുഞ്ഞൻബാവ, വാർഡ് കൗൺസിലർ ഇ കെ സീനത്ത്, അത്തീഖ് പറമ്പിൽ, കെ.അയ്യൂബ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു.