s


പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജും ഗ്ലോബൽ എഡ്യു എക്സ്‌പേർട്ടും സംയുക്തമായി 'ഉന്നത വിദ്യാഭ്യാസം വിദേശരാജ്യങ്ങളിൽ' എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.

കോളേജ് പ്രസിഡന്റ് അഡ്വ. കെ.കെ. സെയ്തലവി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാർ യു.വി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.പി. ദിനേശൻ ക്ലാസെടുത്തു. സി.ശശി, വി. ജമാൽ അബ്ദുനാസർ, സെയ്തലവി കടവത്ത്, വി.പി. ബാലാനന്ദൻ,​ സെക്രട്ടറി സി. അബ്ദുറഹ്മാൻ കുട്ടി,​ മൻസൂറുദ്ധീൻ നന്ദിയും പറഞ്ഞു