d

എടപ്പാൾ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 18ന് എടപ്പാളിൽ നടക്കുന്ന മഹാശോഭ യാത്രയുടെ ക്ഷണപത്രിക സ്വാഗതസംഘം രക്ഷാധികാരി ഡോ. ചാത്തനകത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്തു. ഇ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവേകാനന്ദൻ കോലത്ത്, സുനിൽ പൊൽപ്പാക്കര. പി.കെ. സുരേഷ് , ബാബു വെങ്ങിനിക്കര, പ്രദീപ് കുട്ടത്ത് എന്നിവർ പങ്കെടുത്തു. മഹാശോഭായാത്രയുടെ സമാപനം കുളങ്കര ഭഗവതി ക്ഷേത്രസന്നിധിയിൽ നടക്കും.