d

താനൂർ: ശോഭാപ്പറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസം രാമായണ മാസമായി ആചരിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ രാമായണ പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽപി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തിയത്. സമ്മാനദാനം 14ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ശ്രീരാമ പട്ടാഭിഷേക ചടങ്ങിൽ നിർവ്വഹിക്കും. പ്രസിഡന്റ് സി.കെ. സുന്ദരൻ, സെക്രട്ടറി ടി. അശോകൻ, കൊല്ലടത്തിൽ ബാലൻ, ഷൈജു, രാമചന്ദ്രൻ പൊന്നാട്ടിൽ, അഖിൽ നന്നാട്ടിൽ, ശരത്ത് എന്നിവർ നേതൃത്വം നൽകി.