d

എടപ്പാൾ: നടുവട്ടത്തെ ചെണ്ടുമല്ലി പൂക്കൃഷി വിളവെടുത്തു. പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്തംഗം കെ.പി. റാബിയ, കൃഷി ഓഫീസർ ഗായത്രി, ഇ.വി. അനീഷ്, ഓവർസീയർമാരായ ഷമീർ, നിഖിൽ തുടങ്ങിയവരും പി.വി. ബൈജു, അനിയൻ നമ്പൂതിരി, ജയശ്രീ കരുവാട്ടുമന തുടങ്ങിയവർ സംബന്ധിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ.പി. റാബിയുടെ നേതൃത്വത്തിലാണ് പൂക്കൃഷി.