d

നിലമ്പൂർ: കെ.എസ്.ഇ.ബി ഓഫീസ് ഡിവിഷൻ പരിധിയിൽ എല്ലാ സെക്‌ഷനിലെയും സർക്കിൾ ഓഫീസിലെയും ജീവനക്കാർ ജോലി ബഹിഷ്‌കരിച്ചു പ്രകടനവും ധർണയും നടത്തി. വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെയായിരുന്നു പ്രതിഷേധം. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)​ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ ജോർജ്ജ് കെ. ആന്റണി ഉദ്ഘാടനം ചെയ്തു. ഷഫീഖ് , അയൂബ്,​ കൈരളീ ദാസ്, അനീഷ്, ഈശൗേ ഇസ്മായിൽ, മധുസൂദനൻ,​ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.