
എടപ്പാൾ: യൂത്ത് കോൺഗ്രസ്സ് എടപ്പാൾ മണ്ഡലം കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.വി ഷബീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആഷിഫ് പൂക്കരത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി വി.പി.കുഞ്ഞുമൊയ്ദീൻ, മണ്ഡലം സെക്രട്ടറി ഹംസത്ത് തറക്കൽ, ടി.വി.റഫീഖ്, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി ആസിഫ് കാവുപ്പാടം, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് യാസീൻ, അർജുൻ കാട്ടിനാട്ടിൽ സംസാരിച്ചു.