sk-saifudheen
എസ്.കെ സെയ്ഫുദ്ദീൻ

മലപ്പുറം: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്‌സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദർമാൻ സ്വദേശി എസ്.കെ സെയ്ഫുദ്ദീനിൽ (23) നിന്നാണ് കഞ്ചാവ് പിടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തിരൂർ എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആർ രാജേഷ് കുമാർ, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ, സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ ഒ.പി ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.