 
എടപ്പാൾ: ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി. ആരോഗ്യവകുപ്പിലെ ജില്ലാ മൊബൈൽ ഇമിഗ്രേന്റ് സ്‌ക്രീനിംഗ് ടീമിന്റെ നേതൃത്വത്തിൽ നരിപറമ്പിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി. ഡോ. അക്ഷയ് കൃഷണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ആൻഡ്രൂസ്, സി.കെ.ഷംസീർ , പി.പി.റാഷിദ്, കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.