 
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ മണ്ഡലത്തിലെ ഏഴ് സർക്കാർ ആശുപത്രികൾക്ക് എം.എൽ.എ
ഫണ്ടിൽ നിന്ന് 50 ലക്ഷം ചെലവഴിച്ച് വാങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാർ മരുന്ന് വിതരണ ഏജൻസിയായ കെ.എം.എസ്.സി.എൽ വഴി ലഭ്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
പൊന്മള പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അലിയാമു, പൊന്മള പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഹറാബി എന്നിവർ പങ്കെടുത്തു.