
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയൻ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന നേഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പെയിന്റിംഗ് മത്സരമായ ശ്രീനാരായണ വർണ്ണോത്സവം ആഗസ്റ്റ് 28ന് രാവിലെ 10ന് യൂണിയൻ മന്ദിരം ഹാളിൽ നടക്കും.ദൈവദശക ആലാപന മത്സരവുമുണ്ടാവും. രജിസ്ട്രേഷൻ രാവിലെ ഒമ്പതിന്. മത്സരം 10ന്ആരംഭിക്കും. ചായവും മറ്റു സാമഗ്രികളും വിദ്യാർത്ഥികൾ കൊണ്ടുവരണം.വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും.
ഫോൺ: 04933 226842, 9946626143, 9847922859