
പെരിന്തൽമണ്ണ: എഴുത്തുകാരി പി.പി.ജാനകിക്കുട്ടിയുടെ സ്മരണയ്ക്കായി പി.പി. ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘം പെരിന്തൽമണ്ണ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ 2022ലെ കവിതാ പുരസ്കാരം ഡോ.സംഗീത ചേനംപുല്ലിയുടെ 'കവിത വഴിതിരിയുന്ന വളവുകളിൽ' എന്ന കൃതിയ്ക്ക് ലഭിച്ചു. പട്ടാമ്പി ഗവ. കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ.സംഗീത ചേനംപുല്ലി. ഒറ്റപ്പാലം മുണ്ടനാട്ടുകര സ്വദേശിയാണ്. ആലിപ്പറമ്പ് മുണ്ടൻകോടി രാംദാസ് ആണ് ഭർത്താവ്. ആഗസ്റ്റ് 23ന് വൈകിട്ട് നാലിന് പുരസ്കാരം സമ്മാനിക്കും