dddd

നിലമ്പൂര്‍: സംസ്ഥാന സഹകരണ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച കാട്ടുതേന്‍ വില്‍പ്പന കേന്ദ്രവും ഓഫീസും നാടിന് സമര്‍പ്പിച്ചു. നിലമ്പൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലിലുള്ള കാട്ടുതേന്‍ വിൽപ്പന കേന്ദ്രത്തിന്റെ ഓഫീസിന്റെ ഉദ്ഘാടനം പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അദ്ധ്യക്ഷനായി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ സഹകരണ വികസന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ഷൗക്കത്ത്, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം എം ആര്‍ സുബ്രഹ്മണ്യന്‍, കെ. ശ്രീഹരി, എ.പി. സുമേഷ്, ഇ. പത്മാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.