
കോട്ടക്കൽ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തി. ഇന്നലെ രാവിലെ ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ഹോസ്പിറ്റലിൽ നിന്നും 75 പേർ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പദയാത്രയായി കൈലാസ മന്ദിരാങ്കണത്തിലെത്തി. തുടർന്ന് മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പതാക ഉയർത്തി.
തുടർന്ന് ആയുർവ്വേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ഹെഡ് ഓഫീസ്, ഫാക്ടറി, ചാരിറ്റബിൾ ഹോസ്പിറ്റൽ, മാർക്കറ്റിംഗ്, ഒ.പി. ഡിപ്പാർട്ട്‌മെന്റ്, പബ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിലും ദേശീയപതാക ഉയർത്തി