d
സ്വാതന്ത്രദിനത്തിൽ വട്ടംകുളം സർവീസ് സഹകരണ ബാങ്കിൽ ദേശീയ പതാക ഉയർത്തിയപ്പോൾ

എടപ്പാൾ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിന്റെ ഭാഗമായി വട്ടംകുളം സർവീസ് സഹകരണ ബാങ്കിൽ സ്വാതന്ത്രദിനാഘോഷവും അനുസ്മരണവും ബെസ്റ്റ് പെർഫോമൻസിനുള്ള അവാർഡ് ദാനവും നടന്നു. ബാങ്കിന്റെ വട്ടംകുളം ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫ് പതാക ഉയർത്തി തുടക്കം കുറിച്ചു. അനുസ്മരണ പ്രഭാഷണം,പ്രതിജ്ഞ ദേശീയ ഗാനം തുടങ്ങിയവയും നടന്നു. തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് പന്നക്കോട് രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്രഫ് അവാർഡ് വിതരണം നടത്തി. എം.എ.നജീബ്, മുസ്തഫ കരിമ്പനക്കൽ, സുനിൽ മഞ്ഞക്കാട്ട് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി,
ബാങ്ക് സെക്രട്ടറി ഷറഫുദ്ദീൻ, ബാങ്ക് ഡയറക്ടർമാരായ എൻ.വി.അഷ്രഫ്, നാസർ കോലക്കാട്, യു.വി.സിദ്ദീഖ്, സുലൈമാൻ ചെറാല, എം.മാലതി, പി.വി.സീനത്ത്, ഉമ്മർ ടി.യു, ജാസിയ.ടി.പി, സന്തോഷ് കുമാർ, ശശീന്ദ്രൻ പരിയാപുറം, ശരീഫ മൂതൂർ പ്രസംഗിച്ചു