d
റാഫ് കോട്ടക്കൽ മേഖല കമ്മിറ്റി നടത്തിയ റോഡ് സുരക്ഷ സന്ദേശങ്ങളടങ്ങിയ ലഘു ലേഖ വിതരണം കൽപഞ്ചേരി എസ് ഐ എം ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.

കോട്ടക്കൽ : സ്വാതന്ത്ര്യ ദിനത്തിൽ റോഡ് സുരക്ഷാ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തുകൊണ്ട് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ് ) കോട്ടക്കൽ മേഖല കമ്മിറ്റി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കൽപ്പകഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർ എം.ഉണ്ണികൃഷ്ണൻ ലഘുലേഖ വിതരണം ഉദ്ഘാടനം ചെയ്തു. റാഫ് കോട്ടക്കൽ മേഖല പ്രസിഡന്റ് അരുൺ വാരിയത്ത്, ഷരീഫ് വരിക്കോടൻ, രാജീവ് പുതുവിൽ, സൈഫഖാൻ പുതുപ്പറമ്പ്,സുബൈർ രണ്ടത്താണി നേതൃത്വം നൽകി.