d

പെരിന്തൽമണ്ണ: ഹിന്ദുസ്ഥാൻ ഹമാര ഹേ എന്ന മുദ്രാവാക്യവുമായി മങ്കട മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ അങ്ങാടിപ്പുറത്ത് നടന്നു. പൊതുസമ്മേളനം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഉമ്മർ അറക്കൽ പ്രതിജ്ഞ ചൊല്ലി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ സ്വാതന്ത്ര്യദിന പ്രഭാഷണം നിർവഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ടി.കുഞ്ഞാലി,​ ട്രഷറർ വി.പി കുഞ്ഞിമുഹമ്മദ്,​ ഭാരവാഹികളായ ഹനീഫ പെരിഞ്ചീരി, കുഞ്ഞുമുഹമ്മദ്, സി.എച്ച്.മുസ്തഫ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കുരിക്കൾ മുനീർ, ടി.പി ഹാരിസ്, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ശാക്കിർ, ജനറൽ സെക്രട്ടറി ആഷിക് പാതാരി,​ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷബീർ മാഞ്ഞമ്പ്ര നേതൃത്വം നൽകി.