പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പ്രതീക്ഷയുടെ കുടുംബ സംഗമവും കലാപരിപാടികളും എം.എൽ.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു.മുതിർന്ന പൗരന്മാരെ ആദരിക്കൽ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന 12ാം വാർഡ് ആശാവർക്കർക്കുള്ള ആദരം എന്നിവ എം.എൽ.എ നിർവഹിച്ചു. പൊതുപരീക്ഷാ വിജയികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഇദയും നിർവഹിച്ചു. പ്രതിക്ഷ പ്രസിഡന്റ് പാമ്പലത്ത് മണി അദ്ധ്യക്ഷത വഹിച്ചു. മുക്വിസ് മത്സര വിജയികക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ താണിയൻ സലീന നിർവഹിച്ചു. രാമച്ചത്ത് സേതുമാധവൻ,രജീഷ് എം.ആർ, സുരേഷ് കോട്ടയിൽ, ഇ.പ്രഭാകരൻ, എ.സുരേഷ് കുമാർ, ഇന്ദിര ഗംഗാധരൻ നായർ സംസാരിച്ചു.