
മലപ്പുറം: പ്രവാസി സംരംഭങ്ങൾക്കായി നോർക്ക റൂട്ട്സ് കാനറ ബാങ്കുമായി ചേർന്ന് വായ്പാമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 22, 23 തീയതികളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവർക്ക് കോഴിക്കോട് മേളയിൽ പങ്കെടുക്കാം. സംരംഭകർക്ക് നോർക്ക റൂട്ട്സിന്റെ വെബ്ബ്‌സൈറ്റ് വഴി (www.norkaroots.org) ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. 30 ലക്ഷം വരെയുളള വായ്പകൾക്കാണ് അവസരമുളളത്. വിശദവിവരങ്ങൾക്ക് 18004253939 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം,