
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഫെസ്റ്റ് വിജയമാക്കാൻ പഞ്ചായത്ത് ഒരുങ്ങുന്നു. ശാസ്ത്ര,സാങ്കേതിക, വിദ്യാഭ്യാസ, കാർഷിക, വ്യവസായ പ്രദർശനവും വിപണനവും ഒരുക്കുന്ന മേള ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നീളും . കുടുംബശ്രീ യൂണിറ്റുകളുടെ പ്രദർശനവും വിപണനവും വിവിധ കൈത്തറി കമ്പനികൾ, ഖാദി ഉത്പന്നങ്ങൾ , ഗൃഹോപകരണ സ്ഥാപനങ്ങൾ, വസ്ത്ര വ്യാപാരികൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രദർശനവും വിപണനവും നടക്കും. പുസ്തക പ്രദർശനം, സാംസ്കാരിക പരിപാടികൾ, ചലച്ചിത്രോത്സവം, ഭക്ഷ്യമേള എന്നിവയുമുണ്ടാവും.